ഇന്ന് ഗോകുലം കേരള FC ദേശീയ ഫുട്ബോൾ ലീഗ് കിരീടം നേടിയാൽ കേരളത്തിന് എന്നും ഓർമ്മയിൽ നിലനില്ക്കുന്ന ഒരു ചരിത്ര ദിനമായിരിക്കും 2021 മാർച്ച് 27.
ഇന്ന് ഒരു ജയം മതി കേരളവും ഗോകുലം കേരള ഫ് സിയും ചരിത്രത്തിൻ്റെ ഭാഗമാകാൻ.
അക്ഷരാർത്ഥത്തിൽ ഇന്ന് ദേശിയ ഫുട്ബോൾ ലീഗിൻ്റെ ഫൈനൽ ആണ് ,ഇപ്പോൾ ഗോകുലം കേരള FC I League ൽ ഒന്നാം സ്ഥാനത്ത്, ഇന്ന് നോർത്ത് ഈസ്റ്റ് ക്ലബായ TRAU FC യെ തോൽപ്പിച്ചാൽ
ചരിത്രത്തിൽ ആദ്യമായി I League കിരീടം കേരളത്തിന് സ്വന്തമാകുകയും ചെയ്യും കൂടാതെ ഇന്ത്യയെ പ്രതിനിധീകരിച്ച് AFC Cup മത്സരങ്ങൾക്ക് കേരളത്തിൽ നിന്നും ഒരു ടീം ആദ്യമായി യോഗ്യത നേടുകയും ചെയ്യും.
കൊൽക്കട്ടയിൽ വൈകുന്നേരം 5 മണിക്കാണ് മത്സരം, 1Sports , 24 News എന്നീ TV ചാനലുകളും വഴിയും Facebook , YouTube എന്നിവ വഴിയും മത്സരം Live ഉണ്ടാകും.
കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ വലിയ സക്രീനിൽ Live ഉണ്ടാകും.
Churchill Brothers FC Vs Punjab FC മത്രത്തിൽ ചർച്ചിൽ തോൽക്കുകയോ മത്സരം സമനിലയാകുകയോ ചെയ്യതാൽ
ഗോകുലം കേരള ഫ് സിക്ക് ഇന്ന് ഒരു സമനില മാത്രം മതി കിരീടം ചൂടാൻ.
ഗോകുലം കേരള FC ക്ക് TRAU , Churchill എന്നീ ക്ലബുകളേക്കാൾ മികച്ച ഗോൾ ശരാശരി ആണുള്ളത്.
ദേശിയ ഫുട്ബോൾ കിരീടം Gokulam Kerala FC കോഴിക്കോടേക്ക് കൊണ്ടുവരുന്നത് കാണാനും AFC Cup മത്സരങ്ങൾ ചരിത്രമുറങ്ങുന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത് കാണാനും
കേരളത്തിനും മലയാളികൾക്കും ഭാഗ്യമുണ്ടാകട്ടെ.
All the best കേരളത്തിൻ്റെ സ്വന്തം ടീം Gokulam Kerala FC ...
Content Highlights : Just one win is enough for Gokulama Kerala FC win the I League Football Championship . If win todays match against TRAU FC , then GKFC will qualify to AFC Cup from India.
![]() |
Photo : Twitter/KozhikodeFC |
0 Comments