Updates

10/Updates/ticker-posts

രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ Ali Manikfan നിന് ഹൃദയം നിറഞ്ഞ ആശംസകൾ. കോഴിക്കോട് ഒളവണ്ണയിലാണ് താമസം , അദ്ദേഹത്തിൻ്റെ കഴിവുകളെ ഒറ്റവാക്കിൽ പ്രതിപാദിക്കാൻ കഴിയില്ല.

രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ Ali Manikfan നിന് ഹൃദയം നിറഞ്ഞ ആശംസകൾ. 

സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്ദൻ, പരിസ്ഥിതി പ്രവർത്തകൻ, കാർഷിക വിദഗ്ദൻ, പ്രകൃതി നിരീക്ഷകൻ, മുസ്ലീം മത പണ്ഡിതൻ, തുടങ്ങി ബഹു ഭാഷാ പ്രാവീണ്യമുള്ള അത്യപൂർവ്വമായ വ്യക്തിത്വത്തിനുടമ.

ഈ മഹത് വ്യക്തി ലക്ഷദ്വീപ് കാരനാണെങ്കിലും, ഇപ്പോൾ കോഴിക്കോട് ഒളവണ്ണയിലാണ് താമസം.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ, സിംഹള, പേർഷ്യൻ, സംസ്‌കൃതം, തമിഴ്, ഉറുദു തുടങ്ങി നിരവധി ഭാഷകളും  അലി മാണിക്ഫാന് മികവോടെ കൈകാര്യം ചെയ്യും.

വൈദ്യുതി കണക്ഷന് വേണ്ടിയുള്ള വളരെ കാലത്തേ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വീട്ടിൽ വെളിച്ചമെത്തിച്ചു അദ്ദേഹം. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ചാണ് അലി വൈദ്യുതി ഉല്പാദിപ്പിച്ചത്. ഒരു ഫ്രിഡ്‌ജും അദ്ദേഹം നിർമ്മിക്കുകയുണ്ടായി. കൂടാതെ പഴയ പവർ സ്പ്രേയർ മോട്ടോർ ഉപയോഗിച്ച് ഒരു സൈക്കിളും അദ്ദേഹം നിർമ്മിച്ചു.

ഇവിടെ പ്രതിപാദിച്ചത് അദ്ദേഹത്തിൻ്റെ ചില കഴിവുകൾ മാത്രമാണ്.

അതിശയമെന്തെന്നാൽ യാതൊരു തരത്തിലുള്ള ഔപചാരിക വിദ്യാഭ്യസവും ഇല്ലാതെയാണ് അദ്ദേഹം ഇത്തരം നിരവധി വിഷയങ്ങളിൽ വിദഗ്ദ്ധനായത് എന്നതാണ്.

Post a comment

0 Comments